ചേരുവകൾ
പഴുത്ത സ്ട്രോബറി – 20 എണ്ണം
പഞ്ചസാര – 3 ടേബിൾ സ്പൂൺ
പാൽ – 1 ലീറ്റർ
ഏലയ്ക്ക പൊടിച്ചത് – 1 നുള്ള്
തയാറാക്കുന്ന വിധം
ആദ്യം സ്ട്രോബറി മുറിച്ച് ഒരു പാനിലിട്ട് ചൂടാക്കുക. അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു നന്നായി ഇളക്കുക. ഈ സമയം മറ്റൊരു പാത്രത്തിൽ ഒരു ലീറ്റർ പാല്‍ തിളപ്പിക്കുക. പാൽ തിളച്ച് അര ലീറ്റർ ആകുമ്പോള്‍ ഇതിലേക്ക് 200 മില്ലി ഗ്രാം ക്രീമും ഒരു നുള്ള് ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. സ്ട്രോബറി 20 മിനിറ്റ് നേരം പാകം ചെയ്തു നന്നായി വെന്തു വരുമ്പോൾ തീ ഓഫ് ചെയ്ത്, മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ശേഷം അരിച്ചെടുത്ത പാലിലേക്ക് (പാൽ തണുത്തതിനു ശേഷം മാത്രം) ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിനുശേഷം ഇത് ഒരു മോൾഡിലേക്ക് ഒഴിച്ച് അലുമിനിയം ഫോയിൽ വച്ച് കവർ ചെയ്ത് ഒരു സ്റ്റിക്കും കൂടി വച്ച് എട്ടുമണിക്കൂറെങ്കിലും ഫ്രീസറിൽ വയ്ക്കുക. നാച്ചുറല്‍ കുൽഫി റെഡി. കുട്ടികൾക്ക് ഇത് ഒരുപാടിഷ്ടമാകും.