ചേരുവകൾ
കൂവപ്പൊടി – 2 ടേബിൾസ്പൂൺ
പാൽ – 1 കപ്പ്
പാൽപ്പൊടി – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
കശുവണ്ടി – 1 ടേബിൾസ്പൂൺ
കസ്കസ്- 1 ടീസ്പൂൺ
വാനില എസൻസ് – 1/2 ടീസ്പൂൺ
ബദാം – കഷ്ണങ്ങളാക്കിയത്
ആപ്പിൾ – കഷ്ണങ്ങളാക്കിയത്
ചെറി – കഷ്ണങ്ങളാക്കിയത്
തയാറാക്കുന്ന വിധം
കസ്കസ് കുറച്ചു വെള്ളത്തിൽ കുതിർക്കുക. കൂവപ്പൊടി വെള്ളം ചേർത്തു യോജിപ്പിച്ചു നന്നായി വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്കിട്ടു കൂടെ പാൽപ്പൊടി, കശുവണ്ടി, പഞ്ചസാര, വാനില എസൻസ്, പാൽ എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് ഒഴിച്ചു കുതിർത്ത കസ്കസ്, ബദാം, ആപ്പിൾ, ചെറി എന്നിവ ചേർത്തു യോജിപ്പിച്ചു തണുപ്പോടെ വിളമ്പാം.