ചേരുവകൾ
ഉരുളക്കിഴങ്ങ് – 500 ഗ്രാം
ചെറിയ ഉള്ളി – 20 എണ്ണം
ചതച്ച മുളക് – 2 ടീസ്പൂണ്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കറിവേപ്പില
ഉപ്പ് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഉള്ളി ചതയ്ക്കുക.
ഉരുളക്കിഴങ്ങ് ചെറിയ ക്യൂബുകളായി മുറിയ്ക്കുക.
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
ചൂടുള്ള വെളിച്ചെണ്ണയിലേക്കു കറിവേപ്പില ചേർക്കുക.
ശേഷം ചെറിയ ഉള്ളി ചതച്ചത് ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക.
മഞ്ഞൾപ്പൊടി ചേർത്തു മഞ്ഞളിന്റെ പച്ച രുചി മാറുന്നതുവരെ വഴറ്റുക.
അരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ചേർക്കുക. നന്നായി ഇളക്കുക.
നന്നായി ഇളക്കി 5 മിനിറ്റ് നേരം ഇടത്തരം തീയിൽ അടച്ചു വച്ചു വേവിക്കുക.
5 മിനിറ്റിനു ശേഷം അടപ്പ് തുറന്നു നന്നായി ഇളക്കുക.
വീണ്ടും 7 മിനിറ്റ് വേവിക്കുക.
ഇനി അടപ്പ് തുറന്ന് നല്ലതുപോലെ മൊരിഞ്ഞു വരുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.
അവസാനം കറിവേപ്പില ചേർത്തു വിളമ്പാം.