മുട്ട ബോണ്ട

 

ചേരുവകൾ

മുട്ട – 5
ഉള്ളി അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
കറിവേപ്പില – കുറച്ച്
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
തക്കാളി അരിഞ്ഞത് – 1/2 കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകു പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 3/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മൈദ / ഗോതമ്പുപൊടി – 2 ടേബിൾസ്പൂൺ
മുളക് അടരുകൾ – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
പഫ് പേസ്ട്രി ഷീറ്റുകൾ – 4

തയാറാക്കുന്ന വിധം

•മുട്ട പുഴുങ്ങിയെടുത്തു തണുത്തതിനു ശേഷം ചെറുതാക്കി അരിയുക.

•ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടി വന്നതിനു ശേഷം ജീരകം കൂടി ഇട്ടു കൊടുക്കാം. വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും സവാളയും ഉപ്പും ഇട്ട് വഴറ്റുക. ശേഷം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും മുളകുപൊടിയും ഗരംമസാലപൊടിയും ചേർത്തു വഴറ്റാം. ഇനി തക്കാളി അരിഞ്ഞതു കൂടെ ചേർത്തു നന്നായി വഴന്നു വരുമ്പോൾ മുട്ട അരിഞ്ഞതു ചേർത്ത് ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. ചൂട് ആറുമ്പോൾ ഇത് ഉരുളകളാക്കാം.

•ഒരു പാത്രത്തിൽ പഫ്സ് പേസ്ട്രി ഷീറ്റുകൾ ചെറുതാക്കി മുറിച്ച് ഇടുക.

•ഒരു പാത്രത്തിൽ മൈദ പൊടിയും വെള്ളവും കൂടി കലക്കി വച്ച്, തയാറാക്കിയ ഉരുളകൾ ഇതിൽ മുക്കിയെടുക്കാം. ഇനി ഇത് പഫ്സ് പേസ്ട്രി ഷീറ്റുകൾ മുറിച്ചിട്ടതിൽ കൂടെ ഇട്ട് ഒന്ന് കൂടി ഉരുട്ടിയെടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരാം. അടിപൊളി സ്നാക്ക്സ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *