. വാട്ടർമെലൺ പ്ലം പഞ്ച്
ചേരുവകൾ:
ബദാം – 5 എണ്ണം
ഉണങ്ങിയ പുതിനയില – കുറച്ച്
തണ്ണീർമത്തങ്ങ – 4 വലിയ കഷണങ്ങൾ (കുരു നീക്കിയത്)
പഴുത്ത പ്ലം – 8 എണ്ണം
കട്ടൻചായ – കാൽകപ്പ്
നാരങ്ങാനീര് – 1 ടീസ്‌പൂ.
ഉപ്പ്- അര ടീസ്‌പൂ.
പഞ്ചസാര പൊടിച്ചത് – 1 ടേബിൾ സ്‌പൂൺ
ബദാം ഗ്രേറ്റ് ചെയ്യുക. പുതിനയില ഉണക്കിയത് കപ്പിൽ വച്ച് പൊടിച്ചു വയ്‌ക്കുക. ബാക്കി ചേരുവകൾ ഒരു ബ്ലെൻഡറിലാക്കി നന്നായടിച്ച് ഗ്ലാസുകളിലേക്കു പകരുക. ബദാമും പുതിനയിലയും മീതെ വിതറുക.
2. മിക്‌സഡ് ജ്യൂസ്
തണ്ണീർമത്തങ്ങ നീര് – അര കപ്പ്
കൈതച്ചക്ക നീര് – അര കപ്പ്
മാമ്പഴച്ചാറ് – അര കപ്പ്
മാമ്പഴ കഷണങ്ങൾ – അര കപ്പ്
മാതളനാരങ്ങാനീര്-അര കപ്പ്
നാരങ്ങാനീര് – 1 ടീസ്‌പൂ.
ലെറ്റ്യൂസില – 2 എണ്ണം
ഐസ് കട്ടകൽ – കുറച്ച്
ഗ്ലാസിൽ ഐസ് കട്ടകളിട്ട് മാമ്പഴക്കഷണങ്ങൾ ഇടുക. മറ്റു ചേരുവകൾ തണുപ്പിച്ച് ചേർത്ത് വിളമ്പാം.