കിടിലൻ ബ്രേക്ക് ഫാസ്റ്റ് തയാറാക്കിയാലോ

ചേരുവകൾ

•അരിപ്പൊടി – ഒരു കപ്പ്
•തേങ്ങാ ചിരകിയത് – കാൽ കപ്പ്
•കോഴിമുട്ട – 1 എണ്ണം
•ഇളം ചൂടു വെള്ളം – 1 കപ്പ്
•യീസ്റ്റ് – 1/4 ടീസ്പൂൺ
•പഞ്ചസാര – 1 ടീസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

•ചേരുവകൾ എല്ലാം തയ്യാറാക്കി വച്ചാൽ വെറും 2 മിനിറ്റു മതി.
•മിക്സിയുടെ ഒരു ജാറിലേക്ക് എല്ലാ ചേരുവകളും ചേർത്തു നന്നായി അടിച്ചെടുക്കുക. ദോശമാവിനേക്കാൾ ലൂസ് ബാറ്റർ തയാറാക്കണം.
•ഇനി ഇത് ഉണ്ണിയപ്പ ചട്ടിയിൽ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. തേങ്ങാപ്പാൽ കൂട്ടി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *