ചേരുവകൾ
പച്ചമാങ്ങ – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ഏലയ്ക്ക് – 2 എണ്ണം
പുതിനയില
പഞ്ചസാര – ആവശ്യത്തിന്
തണുത്തവെള്ളം
തയാറാക്കുന്ന വിധം
രണ്ടു പച്ചമാങ്ങ കഷ്ണങ്ങളാക്കിയതിന്റെ കൂടെ ഇഞ്ചി അരിഞ്ഞതും രണ്ട് ഏലയ്ക്കയും പുതിനയിലയും പഞ്ചസാരയും ആവശ്യത്തിന് തണുത്ത വെള്ളവും േചർത്ത് ഒരു മിക്സിയിൽ അടിച്ചെടുക്കാം. ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.