ചേരുവകൾ
1.പച്ച മാങ്ങ-3 എണ്ണം (250 ഗ്രാം )
2.പഞ്ചസാര പൊടിച്ചത് -1 കപ്പ് (മാങ്ങാ യുടെ പുളി അനുസരിച്ചു പഞ്ചസാര ചേർക്കണം )
3.ഏലയ്ക്കാപ്പൊടി – 1 നുള്ള്
4.ഉപ്പ് – 1 നുള്ള്
5.വെള്ളം – മാങ്ങാ പൾപ്പ് (ആവശ്യത്തിന്)
6.പച്ച ഫുഡ് കളർ (കഴിക്കാവുന്നത് )- 1 തുള്ളി
അല്ലെങ്കിൽ
7.പുതിന ഇല – പച്ചനിറം കിട്ടാൻ മാത്രം
തയാറാക്കുന്ന വിധം
മാങ്ങ നന്നായി കഴുകി ഇഡ്ഡലി പാത്രത്തിൽ വച്ച് ആവി കയറ്റി നന്നായി വേവിച്ചെടുക്കണം.
മാങ്ങയുടെ കളർ മാറി തൊലി അടർന്നു വരുന്ന പാകത്തിൽ വേവിച്ച് എടുക്കാം.
എന്നിട്ട് നന്നായി തണുത്ത ശേഷം തൊലി കളഞ്ഞു മാങ്ങയുടെ പൾപ്പ് മാത്രം എടുത്തു മാറ്റാം.
അതു മിക്സിയുടെ ജാറിൽ ഇടുക. അതിലേക്കു മധുരത്തിനു അനുസരിച്ചു പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ്, മാങ്ങാ പൾപ്പ് അത്രേം അളവിൽ വെള്ളം, ഒരു തുള്ളി കഴിക്കാവുന്ന ഫുഡ് കളർ അല്ലെങ്കിൽ പുതിന രുചി ഇഷ്ടമുള്ളവർക്ക് പച്ചനിറത്തിനു വേണ്ടി കുറച്ച് പുതിനയില കൂടി ചേർത്ത് കൊടുക്കാം. എന്നിട്ട് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ഐസ് മോൾഡിൽ ഒഴിച്ച് കൊടുക്കുക. അല്ലെങ്കിൽ പേപ്പർ /സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് അലൂമിനിയം ഫോയിൽ പേപ്പർ വച്ചു മൂടി നടുവിൽ ഐസ് ക്രീം സ്റ്റിക്ക് ഇറക്കി കൊടുക്കുക. ഒരു രാത്രി മുഴുവൻ ഫ്രീസർ വച്ചു ഐസ് ആക്കി എടുക്കുക.