ചേരുവകൾ:
ഇളം ചൂടു പാൽ – ½ കപ്പ്
യീസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ + ¼ കപ്പ്
പച്ചരി – ½ കിലോഗ്രാം
ചോറ് – ¾ കപ്പ്
പാൽ – 1½ കപ്പ്
വെള്ളം – 1¼ കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
തയാറാക്കുന്ന വിധം
ഇളം ചൂടു പാലിൽ യീസ്റ്റും പഞ്ചസാരയും ചേർത്തിളക്കി മൂടി 10 മിനിറ്റ് മാറ്റി വയ്ക്കാം.
4 മണിക്കൂർ കുതിർത്തു കഴുകി വാരിവച്ച പച്ചരി പകുതിയും ചോറും പഞ്ചസാരയും യീസ്റ്റ് മിശ്രിതവും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ബാക്കിയുള്ള പച്ചരി പാലും വെള്ളവും ചേർത്തരച്ചെടുക്കുക (മാവ് കൂടുതൽ കട്ടിയുള്ളതാണെങ്കിൽ പാലോ വെള്ളമോ ചേർക്കാം).
അതിനുശേഷം മാവ് വീർത്തു വരുന്നതുവരെ മൂടി വയ്ക്കുക.
ഇനി ഉപ്പ് ചേർത്തു പതുക്കെ ഇളക്കി അപ്പം ഉണ്ടാക്കി തുടങ്ങാം.
തേങ്ങയില്ലാത്ത നല്ല ടേസ്റ്റി പാലപ്പം തയാർ.