ചേരുവകൾ
ബസ്മതി അരി – 1 കപ്പ്
ഉള്ളി – 1/2 കപ്പ്
പാലക്ക് – 100 ഗ്രാം
ഇഞ്ചി – 2 ടീസ്പൂൺ
വെളുത്തുള്ളി – 4 എണ്ണം
മല്ലിയില – 1/4 കപ്പ്
പുതിനയില – 1/4 കപ്പ്
ജീരകം – 1 ടീസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
ചതച്ച മുളക് – 1 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
വെണ്ണ – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബസ്മതി അരി 10 മിനിറ്റു കുതിർത്ത ശേഷം വേവിച്ചെടുക്കുക. (വേവിക്കുമ്പോൾ വെള്ളത്തിലേക്കു 2 ഏലയ്ക്കയും 3 ഗ്രാമ്പുവും 2 വഴനയിലയും 2 കറുവപട്ടയുടെ കഷ്ണങ്ങളും ചേർത്തു കൊടുക്കുക. പുലാവിന് നല്ല ടേസ്റ്റ് കിട്ടാൻ ഇത് സഹായിക്കും).
മിക്സിയുടെ ബ്ലെൻഡറിൽ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും പുതിനയിലയും ജീരകവും പെരുംജീരകവും ചേർത്തു ചതച്ചെടുക്കുക.
പാനിൽ നെയ്യൊഴിച്ച് ഉള്ളി വഴറ്റി എടുക്കുക. വഴറ്റി വരുമ്പോൾ ചതച്ചുവച്ച മസാല ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. പാലക്ക് ചെറുതായി അരിഞ്ഞതു കൂടി ചേർക്കാം. ഉപ്പ് ചേർത്ത ശേഷം 5 മിനിറ്റ് അടച്ചുവച്ചു വേവിക്കുക. വെന്തു വരുമ്പോൾ ചതച്ച മുളകു ചേർത്തു കൊടുക്കുക. വേവിച്ച ബസ്മതി അരി കൂടി ചേർത്തു യോജിപ്പിക്കുക.
മുകളിൽ കുറച്ചു വെണ്ണ ചേർത്തു കൊടുത്തു 5 മിനിറ്റ് വേവിക്കുക.
ടേസ്റ്റിയും ഹെൽത്തിയുമായ പാലക് പുലാവ് റെഡി.