ചക്കക്കുരു ഡിസേർട്ട്

ചേരുവകൾ

ചക്കക്കുരു – 150 ഗ്രാം (25 എണ്ണം )
ഈന്തപ്പഴം – 225 ഗ്രാം
വൈറ്റ് ചോക്ലേറ്റ് – 100 ഗ്രാം
മിൽക്ക് ചോക്ലേറ്റ് – 50 ഗ്രാം
വെളുത്ത എള്ള് – 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം

ആദ്യം ഈന്തപ്പഴം 10 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി ചക്കക്കുരു വറുത്തെടുക്കുക. ശേഷം ചക്കക്കുരു ചൂടാറാൻ വയ്ക്കുക.

ഈന്തപ്പഴം വെള്ളത്തിൽ നിന്നും എടുത്തു കുരു കളഞ്ഞ് എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്കു ചക്കക്കുരു വറുത്തത് ഇട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക. ശേഷം ചക്കക്കുരു പൊടിച്ചതിലേക്കു കുരു കളഞ്ഞ് എടുത്ത ഈന്തപ്പഴം കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ശേഷം ഈ മിക്സ് ഒരു ബൗളിലേക്കു മാറ്റി നന്നായി കുഴച്ചെടുക്കുക.

ഈ മിക്സ് രണ്ടായി തിരിച്ച് ഉരുട്ടി എടുക്കുക. ശേഷം വറുത്തെടുത്ത എള്ളിൽ ഒന്ന് കൂടി ഉരുട്ടി എടുക്കുക. ഉരുട്ടി എടുത്ത മിക്സിന്റെ നടുവിൽ ഒരു സ്റ്റിക്ക് വച്ച് ഒന്ന് അമർത്തി കൊടുക്കുക. ശേഷം വൈറ്റ് ചോക്ലേറ്റ് ഉരുക്കിയത് ഒഴിച്ചു കൊടുക്കുക.

ഇതിന്റെ മുകളിൽ മിൽക്ക് ചോക്ലേറ്റ് ഉരുക്കിയതും ഒഴിക്കുക. ഇനി ഒരു സ്റ്റിക്ക് കൊണ്ടു ചോക്ലേറ്റിന്റെ നടുവിലൂടെ ഒന്നു വരച്ചു കൊടുക്കാം. ശേഷം ഡിസേർട്ട് തണുക്കാനായി 15 മിനിറ്റ് ഫ്രിജിൽ വയ്ക്കാം. ശേഷം മുറിച്ചെടുക്കാം. നല്ല ടേസ്റ്റി ചക്കക്കുരു ഡിസേർട്ട് റെഡി.

Leave a Reply

Your email address will not be published. Required fields are marked *