ചേരുവകൾ
ഗ്രീൻ ആപ്പിൾ – 1 കപ്പ്
കുക്കുമ്പർ- 1 കപ്പ്
മല്ലിയില – 1 ടേബിൾ സ്പൂൺ
നാരങ്ങാനീര് – 2 ടേബിൾ സ്പൂൺ
ഉപ്പ് – 1 നുള്ള്
വെള്ളം – 2 കപ്പ്
തേൻ – 2 ടേബിൾ സ്പൂൺ
പച്ചമുളക് കീറിയത് – 1 എണ്ണം
തയാറാക്കുന്ന വിധം
മിക്സിയുടെ ബ്ലെൻഡറിൽ ഗ്രീൻ ആപ്പിളും കുക്കുമ്പറും മല്ലിയിലയും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത ശേഷം തേനും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
അരിച്ചെടുത്ത ശേഷം വിളമ്പുന്നതിനു മുൻപായി പച്ചമുളക് കീറിയത് കൂടി ഇട്ട് യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ചേർക്കാവുന്നതാണ്. നല്ല റിഫ്രഷിങ് പാനീയമാണിത്.