ചേരുവകൾ
പാൽ – 2 കപ്പ്
റവ – 3 ടേബിൾസ്പൂൺ
പഞ്ചസാര – 1/4 കപ്പ്
ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂൺ
ഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ് പാനിലേക്കു മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു കാരമലൈസ് ചെയ്യുക.
ഇതിലേക്കു കുറച്ചു വെള്ളം ചേർത്തു മെൽറ്റാക്കി എടുക്കുക. ഇതിലേക്കു പാൽ ചേർത്തു തിളച്ചു വരുമ്പോൾ പഞ്ചസാര, റവ എന്നിവ ചേർത്തു വേവിക്കുക. വെന്തുവരുമ്പോൾ ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ നെയ്യിൽ വറുത്തു ചേർത്തിളക്കി ചൂടോടെ ഇഫ്‌താറിന് വിളമ്പാം.