ചേരുവകൾ:
പച്ചരി – ½ കിലോ
ചോറ് – ½ കപ്പ്
തേങ്ങ ചിരകിയത് – ½ കപ്പ്
റവ – 2 ടേബിൾസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ചുവന്നുള്ളി – 8-10 എണ്ണം
ജീരകം – ½ ടീസ്പൂൺ
വെള്ളം – 2½ കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി ചൂടുവെള്ളത്തിൽ 2 മണിക്കൂർ കുതിർത്തു വച്ചതിനു ശേഷം കഴുകി വാരി വെള്ളം വാർത്തു വയ്ക്കുക.
മിക്സിയുടെ ജാറിൽ വാർത്തുവച്ച അരി, ചോറ്, തേങ്ങ ചിരകിയത്, റവ, പഞ്ചസാര, ചുവന്നുള്ളി, ജീരകം എന്നിവ വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത മാവ് ഒരു പാത്രത്തിൽ ഒഴിച്ച് ഉപ്പ് ചേർത്തു നന്നായി ഇളക്കി അര മണിക്കൂർ മൂടി വയ്ക്കുക. ശേഷം ദോശ ഉണ്ടാക്കിയെടുക്കാം. ചൂടോടെ ചട്ണിയോ സാമ്പാറോ ചേർത്തു കഴിക്കാം.