ചേരുവകൾ
പഴുത്ത ചക്ക – 8 എണ്ണം
വാൾനട്ട് – 4 എണ്ണം
ബദാം / അണ്ടിപരിപ്പ് – 6 എണ്ണം
പാൽ – 1 കപ്പ്
തേൻ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചക്ക ചുളയും വാൾനട്ടും ബദാമും പാലും തേനും ചേർത്തു മിക്സിയുടെ ബ്ലെൻഡറിൽ ഇട്ട് ബ്ലൻഡ് ചെയ്തെടുക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. ഗ്ലാസിലേക്കു മാറ്റിയശേഷം കുറച്ചു ചക്ക കഷ്ണങ്ങളും ബദാം കഷ്ണങ്ങളും മുകളിൽ ഇട്ടുകൊടുക്കാം. വയറു നിറയ്ക്കുന്ന നല്ല ഹെൽത്തി സ്മൂത്തി റെഡി.