കൊഴുക്കട്ടകള്‍

ചേരുവകള്‍

• വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) – 2 കപ്പ്
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം – 3 കപ്പ്
• പഞ്ചസാര – 1 ടേബിൾസ്പൂൺ‍ + 1/2 കപ്പ്
• വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
• തേങ്ങ ചിരവിയത് – 3 & 1/2 കപ്പ്
• ശര്‍ക്കര പൊടിച്ചത് – 3/4 കപ്പ്
• ചുക്ക് പൊടി – 1 ടീസ്പൂണ്‍
• ജീരകം – 2 ടീസ്പൂണ്‍
• ഏലക്കാപ്പൊടി – 2 ടീസ്പൂണ്‍
• വാഴയില – 3

തയാറാക്കുന്ന വിധം

•ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ജീരകം ഇട്ട് കൊടുത്തു ചെറുതായി വഴറ്റുക. ശേഷം ഒന്നേമുക്കാൽ കപ്പ് തേങ്ങാ ചിരവിയതും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും കാൽ കപ്പ് വെള്ളവും ചേർത്തു നന്നായി വിളയിച്ചെടുക്കുക. ശർക്കര ഫില്ലിങ് റെഡി ആയി.

ഇനി പഞ്ചസാര ഫില്ലിങ് ഉണ്ടാക്കാനായി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ജീരകം ഇട്ട് കൊടുത്തു ചെറുതായി വഴറ്റുക. ശേഷം ഒന്നേമുക്കാൽ കപ്പ് തേങ്ങാ ചിരവിയതും അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്തു നന്നായി വിളയിച്ചെടുക്കുക. പഞ്ചസാര ഫില്ലിങ് റെഡി ആയി.

•ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം, 1 ടേബിൾസ്പൂൺ‍ പഞ്ചസാര, 1 ടേബിൾസ്പൂൺ‍ വെളിച്ചെണ്ണ, 1/2 ടീസ്പൂണ്‍ഉപ്പ്, 2 കപ്പ് അരിപ്പൊടി എന്നിവ ചേർത്ത് കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക. ശേഷം ഇത് അടുപ്പിൽ വച്ച് കൈ വിടാതെ ഇളക്കി, ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. അടച്ച് വയ്ക്കുക.

•ചൂടാറിക്കഴിയുമ്പോൾ അരിപ്പൊടി മിശ്രിതം ചെറിയ ഉരുളകളാക്കി കൊഴുക്കട്ടയുടെ ആകൃതി വരുത്തി ശർക്കര, പഞ്ചസാര ഫില്ലിങ് മാറി, മാറി വച്ച് വീണ്ടും ഉരുട്ടി എടുക്കുക.

•വെള്ളം ഉപയോഗിച്ച് കൊഴുക്കട്ടകൾ മിനുസപ്പെടുത്തി എടുക്കാം. ആവി വരുന്ന സ്റ്റീമറിൽ വാഴയില വച്ച് 10-15 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം പ്ലേറ്റിലേക്കു മാറ്റാം. സ്വാദിഷ്ടമായ കൊഴുക്കട്ടകള്‍ റെഡി.

Leave a Reply

Your email address will not be published. Required fields are marked *