ചേരുവകൾ
അവൽ – 1/2 കപ്പ്
പഴം – 2 എണ്ണം
നിലക്കടല – 1/2 കപ്പ് (വറുത്തത്)
ഡ്രൈ ഫ്രൂട്ട്സ് – 3 ടേബിൾസ്പൂൺ
പഴങ്ങൾ – 1/4 കപ്പ് (നുറുക്കിയത്)
പാൽ – 250 മില്ലിലിറ്റർ
കേസർ സിറപ്പ് – 3 ടേബിൾസ്പൂൺ
ഐസ്ക്രീം – 1 സ്കൂപ്
തയാറാക്കുന്ന വിധം
അവൽ മീഡിയം ചൂടിൽ മൂന്ന് മിനിറ്റു നേരം വറുത്ത് എടുക്കാം.
പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു ഫോർക്ക് ഉപയോഗിച്ചു നന്നായി ഉടച്ച് എടുത്തു മാറ്റി വയ്ക്കാം.
ശേഷം ഒരു ഗ്ലാസിലേക്ക് ഉടച്ച പഴവും അവലും നിലക്കടല വറുത്തു തൊലി കളഞ്ഞതും ഡ്രൈ ഫ്രൂട്ട്സും പഴങ്ങൾ നുറുക്കിയതും രണ്ടോ മൂന്നോ ലയറുകളായി ചേർത്തു കൊടുക്കാം.
തണുത്ത പാലിലേക്ക് മൂന്നോ നാലോ സ്പൂൺ കേസർ സിറപ്പ് (മധുരത്തിന് അനുസരിച്ച്) ചേർത്ത് ഇളക്കിയത് എടുത്ത് വച്ചിരിക്കുന്ന കൂട്ടിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനു മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടെ വയ്ക്കാം. ശേഷം നിലക്കടലയും ഡ്രൈ ഫ്രൂട്ട്സും പഴങ്ങൾ നുറുക്കിയതും ഒക്കെ ഉപയോഗിച്ച് അലങ്കരിക്കാം. രുചികരമായ അവൽ മിൽക്ക് തയാർ.