ചേരുവകൾ
1. ഓറഞ്ച് / മുസമ്പി – 2
2. നന്നാറി സിറപ്പ് – കാൽ കപ്പ്
3. പുതിനയില – രണ്ടോ മൂന്നോ
4. പഞ്ചസാര – 1 ടേബിൾ സ്പൂൺ
5. കസ്കസ് – 1 ടീ സ്പൂൺ
6. വെള്ളം – 1 കപ്പ്
7. ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓറഞ്ച് തൊലിയും കുരുവും കളഞ്ഞ് മിക്സി ജാറിലേക്കിട്ട് പുതിനയിലയും പഞ്ചസാരയും വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് ഒഴിച്ച് ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് ഇളക്കുക. നന്നാറി സിറപ്പ്, കുതിർത്ത കസ്കസ്, ഐസ് ക്യൂബ്സ് എന്നിവ ചേർത്തിളക്കി തണുപ്പോടെ കുടിക്കാം.