പിസ ബേസ് ചേരുവ
മൈദ -250 ഗ്രാം
യീസ്റ്റ്- (2 ടീസ്പൂൺ)
പഞ്ചസാര- 2 ടീസ്പൂൺ
ഉപ്പ്- ടീസ്പൂൺ
ഒലിവ് ഓയിൽ- 2 ടേബിൾ സ്പൂൺ
തേൻ-2 ടേബിൾ സ്പൂൺ
ചെറുചൂടുള്ള വെള്ളം- കപ്പ് (175 മില്ലി)
സ്ട്രോബെറി പ്യൂരി ചേരുവ
സ്ട്രോബെറി -300 ഗ്രാം
പഞ്ചസാര -1കപ്പ്
ആവശ്യമായ ഫ്രൂട്ട്സ്
പഴം -1
മാങ്ങ ചെറുതായി അരിഞ്ഞത്
ആപ്പിൾ ചെറുതായി അരിഞ്ഞത്
പിസ്ത പൊടിച്ചത്
തയാറാക്കുന്ന വിധം
വലിയ പാത്രത്തിൽ ഒരു കപ്പ് (125 ഗ്രാം) മൈദ, യീസ്റ്റ്, പഞ്ചസാര, തേൻ, ഉപ്പ് എന്നിവ കൂട്ടിച്ചേർക്കുക. ഒലിവ് ഓയിലും ചെറുചൂടുള്ള വെള്ളവും ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക. ക്രമേണ മറ്റൊരു കപ്പ് (125 ഗ്രാം) മാവ് ചേർക്കുക.
പൊടി കുഴച്ച് ഉരുണ്ട ബോളാക്കിമാറ്റി ഒലിവ് ഓയിൽ ബ്രഷ് ചെയ്ത പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് പാത്രം പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് നന്നായി മൂടി ചൂടുള്ള സ്ഥലത്ത് വെക്കുക. കുഴച്ചതുമുതൽ 30 മിനിറ്റ് അല്ലെങ്കിൽ ഇരട്ടി വലുപ്പം വരെ ഉയരാൻ അനുവദിക്കുക. ഉയർന്നുകഴിഞ്ഞാൽ മാവ് 12″ സർക്കിളിൽ പരത്തിയെടുക്കുക. ഒരു ഫോർക് ഉപയോഗിച്ച് പരത്തിയെടുത്ത മാവിനു മുകളിലൂടെ പല ഭാഗത്തായി കുത്തിയിടുക. ഒരു പാൻ ചൂടാക്കി പിസയുടെ രണ്ടു ഭാഗവും വേവിച്ചെടുക്കുക.
സ്ട്രോബെറി പ്യൂരി തയാറാക്കുന്ന വിധം
സ്ട്രോബെറി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ചൂടായ അടി കട്ടിയുള്ള പാത്രത്തിലേക്കൊഴിച്ച് പഞ്ചസാരയും ചേർത്ത് ഇളക്കുക. ഏകദേശം 15 മിനിറ്റ് വേവിക്കുക അല്ലെങ്കിൽ സോസ് കട്ടിയാകുന്നതുവരെ. ഇനി വേവിച്ചെടുത്ത പിസയുടെ മുകളിലായി ഫ്രൂട്സും പിസ്ത പൊടിച്ചതും വെക്കുക. അതിനു മുകളിലൂടെ സ്ട്രോബെറി പ്യൂരി ഒഴിക്കുക . ഫ്രൂട്ട് പിസ തയാർ.