ചേരുവകൾ
മീൻ – വലിയ കഷ്ണം
മുളകുപൊടി -രണ്ടര ടേബ്ൾ സ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഗരംമസാല- കാൽ ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബ്ൾ സ്പൂൺ
ഓയിൽ -ഒരു ടേബ്ൾ സ്പൂൺ
സവാള -2 വലുത്
പച്ചമുളക് -4 എണ്ണം
കറിവേപ്പില -രണ്ടുതണ്ട്
മൈദ -ഒന്നരകപ്പ്
ഡാൽഡ-3 ടേബ്ൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
മാവ് തയാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് മൈദ, ഡാൽഡ, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തിൽ കുഴച്ചു മാറ്റിവെക്കുക. മീൻ പൊരിക്കാനായി ഒരു പാത്രത്തിലേക്ക് ഒന്നര ടേബ്ൾ സ്പൂൺ മുളകുപൊടിയും കാൽ ടേബ്ൾ സ്പൂൺ മഞ്ഞൾപൊടിയും കുറച്ചു ഗരംമസാലയും അര ടേബ്ൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഒരു ടേബ്ൾ സ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്ചെയ്ത് പൊരിച്ചെടുക്കുക.
ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണയും ഒഴിച്ചു ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വേവിക്കുക. ഇതിലേക്ക് ബാക്കിവന്ന മസാലകളും ചേർത്ത്, പൊരിച്ചമീൻ മുള്ളുകളഞ്ഞതിനുശേഷം ചെറുതായി ചിക്കി അതിലേക്ക് ചേർക്കുക.
മാറ്റിവെച്ച മാവ് ചെറിയ ഉരുളകളായി പരത്തി എടുക്കുക. അതിലേക്ക് തയാറാക്കിവെച്ച മസാല ഇട്ട് മീനിന്റെ ആകൃതിയിൽ ആക്കിയെടുക്കുക. ശേഷം ബേക്ക് ചെയ്യുകയോ എണ്ണയിൽ പൊരിച്ചെടുക്കുകയോ ചെയ്യുക. സ്വാദിഷ്ഠമായ മീൻ പഫ് റെഡി!