ചേരുവകൾ:
പൊടി അരി -1 ഗ്ലാസ്
നാളികേരം ചിരവിയത് – ഒരു മുറിയുടെ പകുതി
നല്ല ജീരകം -1/2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ചെറിയ ഉള്ളി -5,6 എണ്ണം
നെയ്യ് -ഒരു ടീസ്പൂൺ
ഉലുവ -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
വെളുത്തുള്ളി-ഒരു അല്ലി
ഉണ്ടാക്കുന്ന വിധം:
പ്രഷർ കുക്കറിൽ അരിയും ഉലുവയും ചേർത്ത് വെള്ളം ഒഴിച്ചു നന്നായി വേവിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് നാളികേരവും ജീരകവും ചെറിയ ഉള്ളിയും വെളുത്തുള്ളിയും മഞ്ഞൾ പൊടിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം വേവിച്ചു വെച്ച പൊടിയരിയിലേക്ക് ഒഴിച്ചു നന്നായി യോജിപ്പിച്ചെടുക്കണം.
ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിച്ചെടുക്കാം. വേറൊരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ഇട്ടു നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ഇതും പൊടിയരി നാളികേരം മിശ്രിതത്തിലേക്ക് ഇട്ടു കൊടുത്താൽ ജീരക കഞ്ഞി റെഡി.