ചേരുവകൾ
എളമ്പക്ക -15/20 എണ്ണം
ബ്രെഡ് – 6/8 സ്ലൈസസ്
ചിരകിയ തേങ്ങ – 1 കപ്പ്
ചെറിയുള്ളി – 8 എണ്ണം
പച്ചമുളക് – 1 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
കറിവേപ്പില – കുറച്ച്
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
പെരിഞ്ചീരകം – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
എളമ്പക്ക നന്നായി വൃത്തിയാക്കിയശേഷം ആവിക്കു വെച്ച് വേവിക്കുക. തണുത്തശേഷം തോടിൽനിന്ന് മാറ്റി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാൻ അടുപ്പിൽവെച്ച് ബ്രെഡ് ഒഴികെയുള്ള ചേരുവകൾ ചേർത്ത് കുറച്ചു സമയം അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റിനുശേഷം അടപ്പ് തുറന്ന് ഉപ്പ് നോക്കി അടുപ്പിൽനിന്ന് ഇറക്കിവെക്കുക. ബ്രെഡ് സ്ലൈസ് എടുത്ത് രണ്ടു സ്പൂൺ ഫില്ലിങ് വെച്ചശേഷം ടോസ്റ്റ് ചെയ്തെടുക്കുക.
ടിപ്സ്: എളമ്പക്കയുടെ ഉള്ളിൽ ചെറിയ ഞണ്ട് ഉണ്ടോ എന്നു നോക്കി എടുത്തുകളഞ്ഞില്ലെങ്കിൽ വയറുവേദന വരും. എളമ്പക്ക മുറിക്കാതെയും ചെയ്യാം.