പാ​ൽ​ക​പ്പ ബീ​ഫ് റോ​സ്റ്റ്

ചേ​രു​വ​കൾ

ക​പ്പ-1​കി​ലോ
ഉ​പ്പ്-​ആ​വ​ശ്യ​ത്തി​ന്
തേ​ങ്ങാ​പ്പാ​ൽ-1​ക​പ്പ്
കൊ​ച്ചു​ള്ളി-4 എ​ണ്ണം
വെ​ളു​ത്തു​ള്ളി-2 അ​ല്ലി
ക​റി​വേ​പ്പി​ല-​ആ​വ​ശ്യ​ത്തി​ന്
ബീ​ഫ്-1 കി​ലോ
മ​ഞ്ഞ​ൾ​പൊ​ടി-1/4​ടീ​സ്പൂ​ൺ
മ​ല്ലി​പ്പൊ​ടി-2 സ്പൂ​ൺ
മു​ള​ക് പൊ​ടി-1 സ്പൂ​ൺ
പെ​രും​ജീ​ര​ക​പ്പൊ​ടി-1 സ്പൂ​ൺ
ഗ​രം മ​സാ​ല-1/ 2സ്പൂ​ൺ
സ​വാ​ള -2 എ​ണ്ണം
പ​ച്ച​മു​ള​ക് -3 എ​ണ്ണം
ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി​പേ​സ്റ്റ് -2 സ്പൂ​ൺ
ത​ക്കാ​ളി -1 എ​ണ്ണം
ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ച​ണ്ണ-​ആ​വ​ശ്യ​ത്തി​ന്
ക​ടു​ക്, വ​റ്റ​ൽ മു​ള​ക് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ൽ​ക​പ്പ

ക​പ്പ ചെ​റു​താ​യി മു​റി​ച്ച് ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ക​പ്പ മു​ങ്ങി നി​ൽ​ക്കു​ന്ന​ത്ര വെ​ള്ള​ത്തി​ൽ അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക. ക​പ്പ ന​ന്നാ​യി വെ​ന്തു ക​ഴി​യു​മ്പോ​ൾ വെ​ള്ളം ഊ​റ്റി​യെ​ടു​ക്കു​ക. അ​തി​ലേ​ക്ക് നാ​ല് ചെ​റി​യ ഉ​ള്ളി​യും, ര​ണ്ട് വെ​ളു​ത്തു​ള്ളി​അ​ല്ലി​യും, ര​ണ്ട് പ​ച്ച​മു​ള​കും, കു​റ​ച്ച് ക​റി​വേ​പ്പി​ല​യും ച​ത​ച്ചി​ടു​ക. ഇ​തി​ലേ​ക്ക് തേ​ങ്ങാ​പ്പാ​ൽ ഒ​ഴി​ച്ച് കു​റു​ക്കി​യെ​ടു​ക്കു​ക. ഇ​നി ഒ​രു പാ​നി​ലേ​ക്ക് കു​റ​ച്ച് വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​യി​വ​രു​മ്പോ​ൾ ക​ടു​കും അ​രി​ഞ്ഞു​വെ​ച്ച കൊ​ച്ചു​ള്ളി​യും വ​റ്റ​ൽ​മു​ള​കും ക​റി​വേ​പ്പി​ല​യും മൂ​പ്പി​ച്ചെ​ടു​ത്ത് വേ​വി​ച്ചു​വെ​ച്ച പാ​ൽ​ക​പ്പ​യി​ലേ​ക്ക് ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന പാ​ൽ​ക​പ്പ റെ​ഡി​യാ​യി.

ബീ​ഫ് റോ​സ്റ്റ്

കു​ക്ക​ർ ചൂ​ടാ​യി​വ​രു​മ്പോ​ൾ ര​ണ്ട് സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ക്കു​ക. അ​തി​ലേ​ക്ക് ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് മൊ​രി​ഞ്ഞു​വ​രു​മ്പോ​ൾ അ​രി​ഞ്ഞു​വെ​ച്ച സ​വാ​ള, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ക്കു​ക. ഇ​ത് ന​ന്നാ​യി വ​ഴ​ന്നു വ​രു​മ്പോ​ൾ മ​ഞ്ഞ​ൾ​പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​ക് പൊ​ടി, പെ​രും​ജീ​ര​ക​പ്പൊ​ടി, ഗ​രം മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ശേ​ഷം ത​ക്കാ​ളി​യ​രി​ഞ്ഞ​തും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ന​ന്നാ​യി വ​ഴ​റ്റി എ​ണ്ണ​തെ​ളി​ഞ്ഞു വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ബീ​ഫ് ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. കു​ക്ക​ർ അ​ട​ച്ച് മീ​ഡി​യം തീ​യി​ൽ വേ​വി​ക്കു​ക. കു​ക്ക​ർ മൂ​ന്ന് വി​സി​ൽ വ​രു​മ്പോ​ൾ ഓ​ഫ് ചെ​യ്ത് എ​യ​ർ മു​ഴു​വ​ൻ പോ​യ​ശേ​ഷം തു​റ​ക്കു​ക. സ്വാ​ദി​ഷ്ട​മാ​യ ബീ​ഫ്റോ​സ്റ്റ് ത​യാ​റാ​യി.

ഇ​നി ഒ​രു പാ​ത്ര​ത്തി​ൽ കു​റ​ച്ച് പാ​ൽ​ക​പ്പ​യും കു​റ​ച്ച് ബീ​ഫ്റോ​സ്റ്റും ചേ​ർ​ത്ത് മി​ക്സ്ചെ​യ്തു ക​ഴി​ക്കാം. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​ൻ പ​റ്റി​യ വി​ഭ​വ​മാ​ണ് പാ​ൽ​ക​പ്പ ബീ​ഫ്റോ​സ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *