ചെ​മ്മീ​ൻ കി​ഴി

ചേ​രു​വ​ക​ൾ

ചെ​മ്മീ​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത് – 1കി​ലോ
വെ​ളി​ച്ചെ​ണ്ണ – 3 ടേ​ബി​ൾ സ്പൂ​ൺ
ഇ​ഞ്ചി & വെ​ളു​ത്തു​ള്ളി ചോ​പ്പ് ചെ​യ്ത​ത് – 4 ടേ​ബി​ൾ സ്പൂ​ൺ വീ​തം
ബ്ലാ​ക്ക് പെ​പ്പ​ർ – 3 ടേ​ബി​ൾ സ്പൂ​ൺ
ക​ടു​ക് – അ​ര ടീ ​സ്പൂ​ൺ
തേ​ങ്ങാ​ക്കൊ​ത്ത് – ര​ണ്ടു ടേ​ബി​ൾ സ്പൂ​ൺ
ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​ത് – ഏ​ക​ദേ​ശം 150 ഗ്രാം
​സ​വാ​ള അ​രി​ഞ്ഞ​ത് – 2 എ​ണ്ണം
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
മ​ഞ്ഞ​ൾ​പൊ​ടി – കാ​ൽ ടീ ​സ്പൂ​ൺ
ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്
ത​ക്കാ​ളി അ​രി​ഞ്ഞ​ത് – ഒ​രെ​ണ്ണം
ക​ശ്മീ​രി മു​ള​കു​പൊ​ടി – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ
മ​ല്ലി​പ്പൊ​ടി – മു​ക്കാ​ൽ ടേ​ബി​ൾ സ്പൂ​ൺ
ഉ​ലു​വ​പ്പൊ​ടി – കാ​ൽ ടീ​സ്പൂ​ൺ
ക​ഴു​കി എ​ടു​ത്ത കു​ടം​പു​ളി – 3/ 4 എ​ണ്ണം
വാ​ട്ടി​യെ​ടു​ത്ത വാ​ഴ​യി​ല – 2 എ​ണ്ണം
വാ​ഴ​നാ​ര് – ഒ​രെ​ണ്ണം

 

ത​യാ​റാ​ക്കു​ന്ന വി​ധം

ചൂ​ടാ​യ മ​ൺ​ച​ട്ടി​യി​ലേ​ക്ക് മൂ​ന്ന് സ്‌​പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക, എ​ണ്ണ ന​ന്നാ​യി ചൂ​ടാ​യ​തി​നു ശേ​ഷം ചെ​റു​താ​യി അ​രി​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും കു​രു​മു​ള​കും ഇ​ട്ടു മൂ​പ്പി​ച്ച് എ​ടു​ത്ത​തി​നു ശേ​ഷം മി​ക്സി​യു​ടെ ജാ​റി​ൽ ഇ​ട്ടു ചെ​റു​താ​യി പൊ​ടി​ച്ചു മാ​റ്റി​വെ​ക്കു​ക.

അ​തി​നു​ശേ​ഷം ആ ​എ​ണ്ണ​യി​ൽ​ത​ന്നെ അ​ര സ്പൂ​ൺ ക​ടു​ക് ഇ​ടു​ക, ക​ടു​ക് ന​ന്നാ​യി പൊ​ട്ടി​വ​രു​മ്പോ​ൾ ചെ​റു​താ​യി അ​രി​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന തേ​ങ്ങാ​​ക്കൊ​ത്ത് ചേ​ർ​ക്കു​ക, തേ​ങ്ങാ​ക്കൊ​ത്ത് വ​ഴ​ന്നു ചെ​റി​യ ബ്രൗ​ൺ​നി​റ​മാ​കു​മ്പോ​ഴേ​ക്ക് അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന സ​വാ​ള​യും ചെ​റി​യ ഉ​ള്ളി​യും ചേ​ർ​ക്കു​ക. ഇ​തി​ലേ​ക്ക് കു​റ​ച്ച് ഉ​പ്പും മ​ഞ്ഞ​ൾ പൊ​ടി​യും ആ​വ​ശ്യ​ത്തി​നു​ള്ള ക​റി​വേ​പ്പി​ല​യും ഇ​ട്ടു ചെ​റി​യ ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു വ​രെ വ​ഴ​റ്റു​ക. ശേ​ഷം ഒ​രു ത​ക്കാ​ളി അ​രി​ഞ്ഞ​തും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക.

ഇ​തി​ലേ​ക്ക് ന​മ്മ​ൾ നേ​ര​ത്തേ മൂ​പ്പി​ച്ചു മി​ക്സി​യി​ൽ പൊ​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, കു​രു​മു​ള​ക് മി​ക്സ് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ശേ​ഷം ഇ​തി​ലേ​ക്ക് ക​ശ്‍മീ​രി മു​ള​കു​പൊ​ടി​യും മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ത്ത് പൊ​ടി​ക​ളു​ടെ ഒ​രു പ​ച്ച​മ​ണം മാ​റു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന ചെ​മ്മീ​ൻ ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. വെ​ള്ളം ചേ​ർ​ക്കേ​ണ്ട​തി​ല്ല. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചെ​മ്മീ​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​ക്കോ​ളും.

ശേ​ഷം ഉ​പ്പു നോ​ക്കി​യി​ട്ടു വേ​ണ​മെ​ങ്കി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് കൊ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ലേ​ക്ക് കാ​ൽ സ്‌​പൂ​ൺ ഉ​ലു​വ​പ്പൊ​ടി കൂ​ടി ചേ​ർ​ത്തു​കൊ​ടു​ക്കു​ക. ശേ​ഷം അ​വ​സാ​ന​മാ​യി ക​ഴു​കി​െ​വ​ച്ചി​രി​ക്കു​ന്ന കു​ടം​പു​ളി മൂ​ന്നോ നാ​ലോ ക​ഷ്ണം ഇ​തി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ത്തു ചെ​റു​തീ​യി​ൽ അ​ട​ച്ചു​വെ​ച്ചു അ​ഞ്ചോ ആ​റോ മി​നി​റ്റ് വേ​വി​ച്ചു റോ​സ്റ്റ് പ​രു​വ​മാ​ക്കി എ​ടു​ക്കു​ക.

ഇ​നി ന​മു​ക്ക് കി​ഴി ത​യാ​റാ​ക്കാ​നു​ള്ള വാ​ട്ടി​യെ​ടു​ത്ത ര​ണ്ടു വാ​ഴ​യി​ല​യും ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യി​വെ​ച്ച് അ​തി​ലേ​ക്കു ന​മ്മ​ൾ റോ​സ്റ്റ് ആ​ക്കി​വെ​ച്ച ചെ​മ്മീ​ൻ ഇ​ട്ടു വാ​ഴ​നാ​രു​പ​യോ​ഗി​ച്ചു കി​ഴി​പോ​ലെ കെ​ട്ടി​യെ​ടു​ക്കു​ക. ശേ​ഷം ഒ​രു കു​ഴി​യു​ള്ള പാ​ത്ര​ത്തി​ൽ ഇ​റ​ക്കി​വെ​ച്ചു അ​ട​പ്പു​കൊ​ണ്ട് മൂ​ടി ഒ​രു അ​ഞ്ചു മി​നി​റ്റ് ചെ​റു​തീ​യി​ൽ ആ​വി ക​യ​റ്റി എ​ടു​ത്ത് ചൂ​ടോ​ടു​കൂ​ടി സെ​ർ​വ് ചെ​യ്യു​ക.

Leave a Reply

Your email address will not be published. Required fields are marked *