ചേരുവകൾ
ആരോറൂട്ട് പൗഡർ
നാല് ടേബിൾ സ്പൂൺ
പാൽ – അര ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക് – ആവശ്യത്തിന്
ഫ്രഷ് ക്രീം – നാല് ടേബിൾ സ്പൂൺ
വാനില എസ്സെൻസ്/ഏലക്ക പൊടി ആവശ്യത്തിന്
വൈറ്റ് ചോക്ലറ്റ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അര ലിറ്റർ പാൽ, മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക്, നാല് ടേബിൾ സ്പൂൺ ഫ്രഷ് ക്രീം എന്നിവ മിക്സ് ചെയ്ത് തിളപ്പിക്കുക. നാലു ടേബിൾ സ്പൂൺ ആരോ റൂട്ട് പൊടിയെടുത്ത് കാൽ കപ്പ് പാലിൽ ചേർത്തിളക്കി ഈ മിശ്രിതത്തിലേക്ക് ചേർക്കുക. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വാനില എസ്സൻസ്, അല്ലെങ്കിൽ ഏലക്കപ്പൊടി ചേർക്കുക.
നന്നായി ഇളക്കിയതിനു ശേഷം ഇത് തണുക്കാൻ മാറ്റിവെക്കുക. അതിൽ വൈറ്റ് ചോക്ലറ്റ് കഷണങ്ങൾ ചേർക്കുക. നിങ്ങളുടെ പ്രിയപ്പെട്ട ചോക്ലറ്റുകൾ ഉപയോഗിച്ച് അത് കഴിക്കാവുന്നതാണ്.