ചേരുവകൾ
മാതളം – 1 കപ്പ് (അടർത്തി എടുത്തത്)
പച്ചമുളക് – 3 എണ്ണം
തൈര് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
അരയ്ക്കാൻ
തേങ്ങ – അര മുറി
ജീരകം – ഒരു നുള്ള്
കടുക് – ഒരു നുള്ള്
ചുവന്നുള്ളി – നാല് അല്ലി
താളിക്കാന്‍
വറ്റല്‍മുളക് – രണ്ടെണ്ണം
ചുവന്നുള്ളി – മൂന്നെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
കടുക് – ഒരു ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍
തയാറാക്കുന്ന വിധം
തേങ്ങ, ജീരകം, ചുവന്നുള്ളി,കടുക് എന്നിവ നന്നായി അരച്ചെടുക്കുക. മാതള അല്ലികൾ പച്ചമുളകും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു അടുപ്പിൽ വച്ചു ചൂടാകുമ്പോൾ അരച്ചുവച്ചത് ചേര്‍ക്കാം, തിളച്ച ശേഷം തൈര് ചേര്‍ത്തു ഇളക്കി ഇറക്കുക. ഇനി മറ്റൊരു ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിച്ചു ഉള്ളിയും മുളകും കറിവേപ്പിലയും വറുത്തു കറിയ്ക്കുമുകളില്‍ ഒഴിക്കാം.