ഗുജറാത്തി ഗോർക്കേരി

 

ചേരുവകൾ

പച്ചമാങ്ങ – 1 എണ്ണം
കടുക് – 1 സ്പൂൺ
ഉലുവ – 1 സ്പൂൺ
എള്ള് – 1 സ്പൂൺ
ശർക്കര – സ്പൂൺ
ഉപ്പ് – 1 സ്പൂൺ
മുളകുപൊടി – 1 സ്പൂൺ
കശ്മീരി മുളകുപൊടി – 1 സ്പൂൺ
എണ്ണ – 3 സ്പൂൺ
വെള്ളം – 1/2 ഗ്ലാസ്
കായപ്പൊടി – 1/2 സ്പൂൺ

തയാറാക്കുന്ന വിധം

പച്ചമാങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു ചീന ചട്ടിയിൽ കടുക്, ഉലുവ, എള്ള് കുറച്ചു മുളകുപൊടി എന്നിവ നന്നായി വറുത്ത ശേഷം പൊടിച്ചെടുക്കുക. ഫ്രൈയിങ് പാനിലേക്കു ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്ത് ഈ പൊടി ചേർക്കാം. ശേഷം കശ്മീരി മുളകുപൊടിയും എരിവുള്ള മുളകുപൊടിയും ആവശ്യത്തിന് ഉപ്പും അതുപോലെ പച്ചമാങ്ങ അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു കുറച്ചു വെള്ളവും ചേർത്തു നന്നായി വേവിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു ശർക്കരപ്പാനി കൂടി ചേർത്തു നന്നായി വേവിച്ചു കുറുക്കി ഉപ്പും കായപ്പൊടിയും ചേർത്ത് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *