ചേരുവകൾ
റവ – 1 കപ്പ്
സേമിയ – അര കപ്പ്
തേങ്ങ – 1 കപ്പ്
ചെമ്മീൻ – അര കിലോ
സവാള – 2
തക്കാളി – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 3
കറിവേപ്പില
മല്ലി ഇല
മഞ്ഞൾപൊടി – അര ടീസ്പൂൺ
ഗരം മസാല – കാൽ ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
റവ വറുത്ത് വെക്കുക, ഒരു പാത്രത്തിൽ വെള്ളവും ഉപ്പും ഒരു സ്പൂൺ എണ്ണയും ഒഴിച്ച് തിളപ്പിച്ച വെള്ളത്തിൽ സേമിയ ഇട്ട് വേവിച്ച് അരിച്ചെടുക്കുക. ചെമ്മീൻ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് അതിൽ ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റുക.
ശേഷം സവാള ഇടുക. സവാള വഴറ്റിയതിനു ശേഷം തക്കാളി, പച്ചമുളക്, കറി വേപ്പില ഇടുക. ശേഷം ഉപ്പ്, മഞ്ഞൾ ,കുരുമുളക് പൊടി , ഗരം മസാല ഇട്ട് വഴറ്റുക. ശേഷം വേവിച്ച് വെച്ച ചെമ്മീനും മല്ലി ഇലയും ഇട്ട് മിക്സ് ചെയ്ത് 10 മിനിറ്റ് കൂടെ ഇളക്കി എടുക്കുക. പുട്ട് കുറ്റിയിൽ ഒരു ടേബിൾസ്പൂൺ മസാല ഇടുക. അതിന്റെ മീതെ മൂന്ന് ടേബിൾ സ്പൂൺ റവ മിക്സ് കൂടെ ഇടുക. വീണ്ടും മസാല ഇട്ട് റവ മിക്സ് ഇട്ട് ആവി കേറ്റി എടുക്കാം.