ടർക്കി റോസ്റ്റ്

ചേരുവകൾ

1. ഇറച്ചി – 1 കിലോ
2. സവാള – 2 എണ്ണം (വലുത്)
3. ഉള്ളി – 10 എണ്ണം
4. ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
5. പച്ചമുളക് – 2–3 എണ്ണം
6. കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
7. കശ്മീരി മുളകു പൊടി – 2 ടേബിൾ സ്പൂൺ
8. മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
9. മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
10. ഗരംമസാല– 1 ടീസ്പൂൺ
11. തക്കാളി – 1 എണ്ണം
12. ഉപ്പ് – പാകത്തിന്
13. എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 

ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കിയതിനു ശേഷം സവാള, ഉള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി– വെളുത്തുള്ളി ചതച്ചത് / പേസ്റ്റ് ആവശ്യത്തിനു ഉപ്പു ചേര്‍ത്തു വഴറ്റുക. നന്നായി വഴറ്റിയതിനു ശേഷം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നതു വരെ ഇളക്കുക. ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക. പച്ചമണം മാറിയതിനു ശേഷം അരിഞ്ഞുവച്ച തക്കാളി ചേർത്തു വഴറ്റുക. ശേഷം 1/2 കപ്പ് ചൂടുവെള്ളം ചേർത്തു തിളയ്ക്കുമ്പോൾ ടർക്കി കഷണങ്ങൾ ചേർത്ത് ഇളക്കി മൂടി വയ്ക്കുക. (വെന്തുവരാൻ സമയമെടുക്കും, ആവശ്യമെങ്കിൽ പ്രഷർകുക്കറിലേക്കു മാറ്റി 4 വിസിൽ അടിപ്പിച്ചു വേവിക്കാം.) ടർക്കി നന്നായി വെന്ത് കറി ഏകദേശം വറ്റി വരുമ്പോൾ കറിവേപ്പില ചേർത്ത് മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *