ചേരുവകൾ:
ഏത്തപ്പഴം – മൂന്ന്
തേങ്ങാ ചിരവിയത് – ഒരു കപ്പ്
പഞ്ചസാര – കാൽ കപ്പ്
നെയ്യ് -മൂന്ന് ടേബിൾസ്പൂൺ
ഡാർക്ക് ചോക്ലറ്റ് – 50 ഗ്രാം
പാചകം ചെയ്യുന്ന വിധം:
ചൂടായ പാനിൽ നെയ്യ് ഒഴിച്ചു, തേങ്ങയും പഞ്ചസാരയും ഇട്ടു യോജിപ്പിച്ചു മാറ്റി വെക്കുക. ഇടത്തരം പഴുത്ത പഴം ആവിയിൽ വേവിച്ചു, ഗ്രൈൻഡറിൽ ഉടയ്ക്കുക. രണ്ട് ടേബിൾസ്പൂൺ അളവിൽ ഏത്തപ്പഴം എടുത്ത്, ഉരുള ആക്കി, കൈ കൊണ്ട് പരത്തി അതിൽ തേങ്ങാ കൂട്ടു നടുവിൽ വെച്ചതിനു ശേഷം ഒരു ചോക്ലറ്റ് കഷണം വെക്കുക. ശേഷം നന്നായി അറ്റം സീൽ ചെയ്തു ഉന്നക്കാ ഷേപ്പ് ആക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. പഴവും ചോക്ലറ്റും തേങ്ങയും ഒരുമിച്ച് നല്ല ടേസ്റ്റി ആയ ഈ വിഭവം ഇഫ്താറിന് നല്ല ഒരു ഐറ്റം ആണ്.