ചേരുവ
സോയ പുഴുങ്ങി പൊടിച്ചത് – 200 ഗ്രാം
വാഴക്കൂമ്പ് പുഴുങ്ങി ഉടച്ചത് – 200 ഗ്രാം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
സവാള – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
ഗരം മസാല- 1 ടീ സ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉരുളക്കിഴങ്ങ് – 2 (പുഴുങ്ങി ഉടച്ചത് )
ബ്രഡ് ക്രംബ്സ് – ആവശ്യത്തിന്
നേർമയായി കലക്കിയ മൈദ – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം എട്ട് മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക.
അതിനു ശേഷം പുഴുങ്ങി പൊടിച്ചുവെച്ച സോയ, വാഴക്കൂമ്പ്, ഉരുള കിഴങ്ങ് എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വയറ്റുക. ചൂടാറിയ ശേഷം ചെറിയ ഉരുളകൾ ആക്കി കട് ലെറ്റിന്റെ ആകൃതിയിൽ പരത്തി മൈദയിൽ മുക്കി ബ്രഡ് ക്രമ്പ്സിൽ ഉരുട്ടി ബ്രൗൺ നിറമാകുന്നതുവരെ എണ്ണയിൽ വറുത്തു കോരുക.
പോഷക സമൃദ്ധമായ ഈ വെജിറ്റേറിയൻ വിഭവം, നോമ്പ് തുറക്കും, സായാഹ്ന ഭക്ഷണമായും റ്റൊമാറ്റോ സോസ് ചേർത്ത് ഉപയോഗിക്കാം.