ചേരുവകൾ
ഷമാം (തൊലിയും കുരുവും കളഞ്ഞ് നേർപ്പിച്ച് അരിഞ്ഞത്) – 1 കപ്പ്
കട്ടയാക്കിയ പാൽ – 1 കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ഐസ് ക്രീം – 2 ടേബിൾ സ്പൂൺ
ബദാം (നേർപ്പിച്ച് അരിഞ്ഞത്) – 1
ഉണ്ടാക്കുന്ന വിധം
ഷമാം തൊലി ചെത്തി കുരു നീക്കി കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. അരിഞ്ഞ കഷ്ണങ്ങൾ മിക്സി ജാറിലേക്ക് ഇടുക. ഇതിലേക്ക് ഫ്രിജിന്റെ ഫ്രീസറിൽ വച്ച് കട്ടയാക്കിയ പാൽ, പഞ്ചസാര, ഐസ്ക്രീം ചേർത്ത് അടിച്ചെടുക്കുക. ഗ്ലാസിലേക്കു പകർന്ന് മുകളിൽ അരിഞ്ഞ ബദാമും ഷമാം കഷ്ണങ്ങളും ചേർത്ത് അലങ്കരിച്ച് വിളമ്പാം.