∙ റോസ്റ്റഡ് ഓട്സ്(ക്യുക്കർ ഓട്സ് ഉൾപ്പെടെയുള്ളള ഉപയോഗിക്കാം) : 15 ഗ്രാം
∙ പാൽ: 300 മില്ലി
∙ കാരറ്റ് അരിഞ്ഞത്്: 50 ഗ്രാം
∙ തേൻ: 1 ടീസ്പൂൺ
∙ ഏലയ്ക്ക: 1 എണ്ണം
∙ ഓറഞ്ചിന്റെ തൊലി അരിഞ്ഞത്: 1 ടീസ്പൂൺ
∙ ആൽമണ്ട് പൊടിച്ചത്: 5–6 എണ്ണം
തയാറാക്കുന്ന വിധം
ഓട്സ് വറുത്തെടുക്കാം. പാൽ തിളപ്പിച്ച ശേഷം അതിലേക്കു കാരറ്റ് അരിഞ്ഞതു ചേർക്കുക. തീ കുറച്ചു വച്ച ശേഷം ഓട്സ് ചേർത്തു നന്നായി ഇളക്കുക. പാൽ കുറുകി ഖീർ കട്ടിവച്ചു വരുമ്പോൾ തേൻ ആവശ്യമെങ്കിൽ ചേർക്കാം. ഏലയ്ക്കാ പൊടിച്ചതും ഓറഞ്ച് തൊലി അരിഞ്ഞതും ചേർത്ത ശേഷം നന്നായി ഇളക്കുക. ആൽമണ്ടും ചേർത്തു ചൂടോടെ വിളമ്പാം.