ചേരുവകൾ
പാല് – 2 കപ്പ്
കോൺഫ്ലോർ- 2 ടേബിൾ സ്പൂൺ
അഗർ പൗഡർ – 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് – 8 എണ്ണം
പഞ്ചസാര – 1/4 കപ്പ്
മാങ്ങാ 500 ഗ്രാം
ബ്രഡ് അല്ലെങ്കിൽ
കേക്ക് – 250 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക്
3 ടേബിൾസ്പൂൺ
റോസ് സിറപ്
2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കേക്ക് അല്ലെങ്കിൽ ബ്രഡ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കുഴച്ചു ഒരു പാത്രത്തിൽ സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വെക്കുക. അതാണ് നമ്മുടെ പുഡിങ്ങിന്റെ ആദ്യത്തെ ലയർ. കാൽ കപ്പ് പാലിൽ കോൺഫ്ലോർ ചേർത്ത് നന്നായിട്ടു മിക്സ് ചെയ്തു മാറ്റി വെക്കുക. ബാക്കിയുള്ള പാൽ ചെറിയ തീയിൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് കോൺഫ്ലോർ മിക്സ് ചെയ്തു കുറുക്കി എടുക്കുക. സെറ്റായി വരുമ്പോൾ അഗർ പൗഡർ ഇടുക.