ചേരുവ
ചെമ്മീൻ ഇടത്തരം വലുപ്പമുള്ളത് -250 ഗ്രാം
തക്കാളി വലുത് -ഒന്ന്
പച്ചമുളക് – 5-6 എണ്ണം
കറിവേപ്പില
പച്ചക്കറികൾ-(കാരറ്റ്, ബീൻസ്, കാപ്സികം ഇഷ്ടമുള്ള കളർ എല്ലാം കൂടി 100 ഗ്രാം)
നാളികേരം നീളത്തിൽ പൂളിയെടുത്തത് ചെറിയ ഒരു പിടി
വെളിച്ചെണ്ണ -ആവശ്യത്തിന്
മുളകുപൊടി -ഒന്നര ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നത്
ചൂടായ പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ പച്ചമുളക് നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും വറുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് വഴറ്റി എണ്ണ തെളിഞ്ഞുവരുമ്പോൾ ചെമ്മീൻ ചേർത്ത് അഞ്ചുമിനിറ്റ് പാത്രം അടച്ചുവെച്ച് വേവിക്കുക.
ഇതിലേക്ക് നീളത്തിൽ അരിഞ്ഞ കാരറ്റും ബീൻസും കാപ്സികവും നാളികേരവും ചേർത്ത് രണ്ടുമൂന്ന് മിനിറ്റുകൂടി വഴറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഉലർത്തി അടുപ്പിൽനിന്ന് മാറ്റിവെക്കുക. ചെമ്മീൻ പച്ചക്കറി ഉലർത്ത് തയാറായി.