ചേരുവകൾ
ചിക്കൻ -250 ഗ്രാം (എല്ലില്ലാത്തത്)
പച്ചമുളക് -2
ഉള്ളി -1
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി- 3 അല്ലി
സോയ സോസ്- 1 ടീസ്പൂൺ
കുരുമുളക് പൊടി- 1 ടേബ്ൾസ്പൂൺ
ഗരംമസാലപ്പൊടി -കാൽ ടീസ്പൂൺ
ബ്രഡ് പൊടിച്ചത് -1 ടേബ്ൾസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
മുട്ട
വെളുത്ത എള്ള്
ഓയിൽ- പൊരിക്കാൻ ആവശ്യത്തിന്
ബ്രഡ്- 10 സ്ലൈസ്
തയാറാക്കുന്ന വിധം
ഒന്നു മുതൽ 10 വരെ ചേരുവകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക. പിന്നീട് ബ്രഡ് റൗണ്ടായി മുറിച്ച് അതിലേക്ക് ചിക്കൻ മിക്സ് ഒരു ലെമണിന്റെ വലുപ്പത്തിൽ എടുത്ത് ബ്രഡിനു മുകളിൽ നന്നായി പ്രസ് ചെയ്തു വെക്കുക. ചിക്കൻ വരുന്ന ഭാഗം മുട്ടയിൽ മുക്കുക. അതിനുശേഷം എള്ളിൽ ഡിപ് ചെയ്യുക.
നന്നായി ചൂടായ ഓയിൽ ആദ്യം ചിക്കൻ വരുന്ന ഭാഗം മീഡിയം തീയിൽ കുക്ക് ചെയ്യുക. അവസാനമായി തിരിച്ചിട്ട് ബ്രഡിന്റെ സൈഡ് നന്നായി മൊരിച്ചെടുക്കുക. ഇതുപോലെ എല്ലാ ബ്രഡും ചെയ്യുക. ചൂടോടെ സെർവ് ചെയ്യാം. ക്രിസ്പിയായ ചിക്കൻ ഗോൾഡ് കോയിൻ റെഡി.