ചേരുവ
(മാവിനു വേണ്ടത്)
പച്ചരി -1കപ്പ്
ബിരിയാണിയരി -3/4കപ്പ്
പൊന്നിയരി -1/2കപ്പ്
തേങ്ങ -1കപ്പ്
വലിയ ജീരകം -1/2 ടീസ്പൂൺ
പട്ട -ചെറിയ കഷ്ണം
ചെറിയുള്ളി -5
ബോൺലസ് ചിക്കൻ -500 ഗ്രാം
(മസാല കൂട്ട്)
1 സവാള -4
പച്ചമുളക് -5. ഇഞ്ചി -ചെറിയ കഷ്ണം വെളുത്തുള്ളി -4
മല്ലിയില-ഒരു പിടി
ചിക്കൻ സ്റ്റോക് -1ക്യൂബ്
മഞ്ഞപ്പൊടി -1/4 ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
ബിരിയാണി മസാല -1/2 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിനു
ഓയിൽ -2 ടേബിൾ സ്പൂൺ
നെയ്യ്
(അരപ്പ്)
തേങ്ങ -2ടേബിൾ സ്പൂൺ
ചെറിയുള്ളി -5എരിവുള്ള മുളകുപൊടി -1ടീസ്പൂൺ
മാവിനു വേണ്ടതെല്ലാം ഒരുമിച്ചാക്കി കുറച്ചു വെള്ളമിമൊഴിച്ചു നന്നായി അരച്ചെടുക്കുക്കുക. പിന്നീട് ഉപ്പും ചേർത്തു ലൂസാക്കി എടുക്കണം. ചിക്കൻ, മഞ്ഞൾ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിച്ച് ചോപ്പറിൽ ക്രഷ് ചെയ്യണം. ഒന്ന് മുതൽ അഞ്ച് വരെ ചേരുവകൾ ചോപ്പർ ആക്കി വെച്ചത് ഓയിലിൽ നന്നായി വഴറ്റുക.
അതിലേക്ക് ചിക്കൻ സ്റ്റോക്ക് ചേർക്കണം. ഇതിലേക്കു നന്നായി അരച്ചെടുത്ത തേങ്ങ കൂട്ടും ചിക്കൻകൂട്ടും ചേർത്തു അഞ്ച് മിനുറ്റ് വേവിച്ചാൽ മസാല റെഡി. ചെമ്പിൽ പൂവിന്റെ മോൾഡിൽ നെയ് തടവി പകുതി മാവൊഴിച്ച്, അതിനുമുകളില് ഒരു ടേബിൾ സ്പൂൺ മസാലയിടണം. വീണ്ടും മാവൊഴിച്ചു 20 മിനിറ്റു വേവിച്ചെടുക്കണം