ചേരുവകൾ
ചിക്കൻ – 1 കിലോഗ്രാം
സവാള – 2 എണ്ണം
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
കുരുമുളകു പൊടി – 1 ടീസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
ഓയിൽ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
തൈര് – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം
മല്ലിയില
കസൂരിമേത്തി (ഉണങ്ങിയ ഉലുവയില)
തയാറാക്കുന്ന വിധം
ആദ്യം തന്നെ പൊടികൾ, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ് എന്നിവ ചിക്കനിൽ ചേർത്തു നന്നായി യോജിപ്പിക്കണം. ശേഷം ഒരു ഫ്രൈയിങ് പാനിൽ കുറച്ച് ഓയിൽ ഒഴിച്ചു ചൂടായതിനു ശേഷം ചിക്കൻ ചേർത്ത് ഒന്നു വഴറ്റാം, സവാളയും ഇതിലേക്കു ചേർത്തു വഴറ്റാം. വെന്ത ശേഷം എല്ലാം ഒന്നു വരട്ടിയെടുക്കണം. പച്ചമുളക്, മല്ലിയില, കസൂരിമേത്തി എന്നിവ ചേർത്തു വാങ്ങാം. നല്ല രുചിയുള്ള നാടൻ ചിക്കൻ റോസ്റ്റ് തയ്യാർ.