ചേരുവകൾ:
1. ചെറിയ നേന്ത്രപ്പഴം- ആറെണ്ണം നന്നായി
പഴുത്തത്
2. മുട്ട- രണ്ടെണ്ണം
3. തേങ്ങ ചിരവിയത്- ഒരു കപ്പ്
4. പഞ്ചസാര- അരക്കപ്പ്
5. ഏലക്കായ പൊടിച്ചത്- ഒരു നുള്ള്
6. എണ്ണ- മൊരിക്കാൻ ആവശ്യത്തിന്
7. മൈദ- ഒരു കപ്പ്, കട്ടിയായി കലക്കിയത്
പാകം ചെയ്യുന്ന വിധം:
ഒരു പാത്രത്തിൽ തേങ്ങയും പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത്, അടുപ്പിൽ വെച്ച് വറ്റിച്ച് വഴറ്റുക. വെള്ളം വറ്റിയാൽ മുട്ട കലക്കിച്ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഏലക്കായ് പൊടിയും ചേർത്ത് ഇളക്കി വറുത്തെടുക്കുക. ഈ പണ്ടം ഒരു പാത്രത്തിൽ മാറ്റിവെക്കുക.
ഓരോ പഴത്തിന്റെയും നെടുകെ കത്തി കടത്തി കീറുക, ഇങ്ങിനെ രണ്ടു പ്രാവശ്യം കീറിയാൽ ഒരു പഴത്തിന് നാല് വിടവുകൾ കിട്ടും. കീറുമ്പോൾ പഴത്തിന്റെ അറ്റം വിട്ടുപോകരുത്. ഇതിനകത്ത് തയ്യാറാക്കിയ പണ്ടം നിറക്കുക. നിറച്ച് കഴിഞ്ഞ് മൈദ കലക്കിയതുകൊണ്ട് അടക്കുക. നാല് ഭാഗവും അടച്ചുകഴിഞ്ഞ് എണ്ണയിലിട്ട് മൊരിച്ചെടുക്കുക.