ചേരുവകൾ
ബീഫ് കീമ: 200g
സവോള: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി: 1 (ചെറുതായി അരിഞ്ഞത് )
മല്ലിയില: ഒരു പിടി
പച്ചമുളക്: 3 (ചെറുതായി അരിഞ്ഞത്)
കുരുമുളകുപൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
എണ്ണ: 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബീഫ് കീമ ഇടുക. അതിലേക്ക് പൊടിയായി അരിഞ്ഞു വെള്ളം കളഞ്ഞു വെച്ച തക്കാളി, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കിയെടുത്ത് ഇഷ്ടമുള്ള ഷേപ്പ് ആക്കുക. പാനിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് കബാബ് ചുട്ടെടുക്കുക. ചൂടോടെ കഴിക്കാം.