അടിപൊളി പച്ചമാങ്ങ സർബത്ത് ഉണ്ടാക്കിയാലോ

ചേരുവകൾ

പച്ചമാങ്ങ – 1 എണ്ണം
ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽ
ഉപ്പ് – 1 നുള്ള്
പഞ്ചസാര – 6 ടീസ്പൂൺ
വെള്ളം – 1.5 കപ്പ്‌
പച്ചമുളകു കീറിയത് – 2 എണ്ണം
സോഡ – 1 എണ്ണം

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ പച്ചമാങ്ങ തൊലി കളഞ്ഞതും ഇഞ്ചിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക.

അരിച്ച ശേഷം ഒരു ഗ്ലാസിൽ പകുതിയോളം ഈ ജ്യൂസ് ഒഴിച്ചു കൊടുക്കുക. ബാക്കി പകുതി സോഡ ഒഴിക്കുക. ഒരു പച്ചമുളക് കീറിയിട്ടത് മുകളിൽ ഇട്ട് ഒന്ന് ഇളക്കുക. അടിപൊളി പച്ചമാങ്ങ സർബത്ത് റെഡി.

Leave a Reply

Your email address will not be published. Required fields are marked *