ചേരുവകൾ
പഴുത്ത മാങ്ങ – 8 എണ്ണം (ചെറുത്)
ചിരകിയ തേങ്ങ – 1 കപ്പ്
പച്ചമുളക് – 4 എണ്ണം
തൈര് – 1 കപ്പ്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – കാൽ ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
കുരുമുളക് – അര ടീസ്പൂൺ
വെള്ളം – 1 കപ്പ്
കടുക് – 1 ടീസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
വറ്റൽ മുളക് – 4 എണ്ണം
ശർക്കര – ആവശ്യത്തിന്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയാറാക്കുന്ന വിധം
പഴുത്ത മാങ്ങ തൊലികളഞ്ഞുഎടുക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിലേക്കു തൊലികളഞ്ഞ് എടുത്ത മാങ്ങ, മഞ്ഞൾപ്പൊടി, മുളകുപൊടി, രണ്ട് പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഒരു കപ്പു വെള്ളം എന്നിവ ചേർത്തു വേവിക്കാൻ വയ്ക്കാം.
ഒരു മിക്സിയുടെ ജാറിലേക്കു ചിരകിയ തേങ്ങ, തൈര്, രണ്ട് പച്ചമുളക്, ജീരകം, കുരുമുളക് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക. വെന്തു വന്ന മാങ്ങയിലേക്കു ശർക്കര കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം അരച്ചെടുത്ത തേങ്ങാക്കൂട്ടു വേവിച്ച മാങ്ങയിലേക്കു ചേർത്ത് ഇളക്കി യോജിപ്പിക്കാം.
മാമ്പഴ പുളിശ്ശേരി ഒന്നു തിളച്ചു തുടങ്ങിയാൽ സ്റ്റൗവിൽ നിന്നും മാറ്റിവയ്ക്കാം. ഇനി ഒരു ചെറിയ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്തു വറുത്തിടുക. സ്വാദേറിയ മാമ്പഴ പുളിശ്ശേരി തയ്യാർ.