ചേരുവകൾ
1. നേന്ത്രക്കായ – ഒരെണ്ണം വലുത്
2. തേങ്ങ – അരമുറി.
3. തൈര് – 1 കപ്പ്
4. കുരുമുളക് – ഒരു ടീസ്പൂൺ
5. പച്ചമുളക് – രണ്ടെണ്ണം
6. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
7. ഉപ്പ് – പാകത്തിന്
8. എണ്ണ അല്ലെങ്കിൽ നെയ്യ് – 1ടേബിൾ സ്പൂൺ
9. കടുക് – അര ടീസ്പൂൺ
10. ഉലുവ – അര ടീസ്പൂൺ
11. കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
കായ തൊലികളഞ്ഞു കറ മാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു കുറച്ച് വെള്ളമൊഴിച്ചു വേവിക്കുക.
തേങ്ങയും തൈരും പച്ചമുളകും കുരുമുളകും കൂടി ചേർത്തു നല്ലതു പോലെ മിക്സിയിൽ അരച്ചെടുക്കുക.
വെള്ളം ചേർക്കാതെ തൈരു മാത്രം ചേർത്ത് അരച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഈ അരപ്പ്, വെന്ത കായയിലേക്കു ചേർത്തു ചെറിയ തീയിൽ ഇളക്കി കുറുക്കിയെടുക്കുക.
ചൂടാക്കിയ എണ്ണയിൽ കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്തു വറുത്തിടുക.
നെയ്യിൽ വറുത്തിട്ടാൽ കറിയുടെ സ്വാദ് കൂടും.
അരപ്പ് ചേർത്തതിനു ശേഷം ഉപ്പിന്റെ പാകം നോക്കണം, വേണമെങ്കിൽ ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കുന്നത് നല്ലതായിരിക്കും.