ചേരുവകൾ
•പഴുത്ത ഏത്തപ്പഴം – 1/2 കിലോഗ്രാം
•ശർക്കര – 350 ഗ്രാം
•വെള്ളം – മുക്കാൽ കപ്പ്
•നെയ്യ് – അര കപ്പ്
•നട്സ്- ഒരു പിടി
•ഉണക്ക മുന്തിരി – ഒരു പിടി
•തേങ്ങാക്കൊത്ത് – ഒരു പിടി
•ഏലയ്ക്കപ്പൊടി – 1 ടീസ്പൂൺ
•ചുക്കു പൊടി – 1/2 ടീസ്പൂൺ
•ഉപ്പ് – ഒരു നുള്ള്
• രണ്ടാം പാൽ ( 1 തേങ്ങ) – 2 & 1/2 കപ്പ്
• ഒന്നാം പാൽ ( 1 തേങ്ങ) – 1 കപ്പ്
തയാറാക്കുന്ന വിധം
•ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക.
•പഴം, തൊലിയും നടുവിലെ അരിയും കളഞ്ഞു കുക്കറിൽ ഇട്ട് കൈകൊണ്ടു നന്നായി ഉടച്ചെടുത്തതിന് ശേഷം രണ്ട് ടേബിൾസ്പൂൺ നെയ്യും ശർക്കര ഉരുക്കിയതും ചേർത്തു മൂന്ന് വിസിൽ വരുന്ന വരെ വേവിക്കുക.
•ഇത് മിക്സിയുടെ ഒരു ജാറിൽ ഇട്ട് അടിച്ചെടുക്കുക. ശേഷം വീണ്ടും കുക്കറിൽ ഒഴിച്ച് രണ്ടാം പാൽ ഒഴിച്ച് ചെറുതായി തിളപ്പിക്കുക. ഇനി ഒന്നാം പാൽ കൂടെ ഒഴിച്ച് തീ ഓഫ് ആക്കുക.
•മറ്റൊരു പാത്രം അടുപ്പിൽ വച്ച് തേങ്ങാക്കൊത്തും മുന്തിരിയും നട്സും കൂടി നെയ്യിൽ വറത്തു പായസത്തിൽ ചേർക്കാം. അടിപൊളി പഴം പ്രഥമൻ റെഡി.