ചേരുവകൾ
മീൻ (കാളാഞ്ചി ) – 1
മുളകുപൊടി- 1 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 3/4 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മന്തി മസാല – 3/4 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
ചെറുനാരങ്ങാ നീര് – 2 ടേബിൾസ്പൂൺ
ഒലിവ് ഓയിൽ – 4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീൻ നടുവേ മുറിച്ചു വയ്ക്കുക.
ഒരു ബൗളിലേക്കു മസാല പൊടികളെല്ലാം ചേർത്തു മിക്സ് ചെയ്തു മീനിലേക്കു തേച്ചു കൊടുത്തു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.
പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്കു വച്ചു 30 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക.
ടേസ്റ്റി ഫിഷ് ഗ്രിൽ റെഡി.