ചേരുവകൾ
മാമ്പഴം വരട്ടിയത് – അരക്കിലോ (5 മാമ്പഴം)
തേങ്ങാപ്പാൽ – 2 തേങ്ങയുടെത്
തേങ്ങ ചെറുതായി അരിഞ്ഞത്- ആവശ്യത്തിന്
ശർക്കരപ്പാനി – മധുരത്തിന്
നെയ്യ് – 3 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഉരുളി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. ചൂടായ നെയ്യിലേക്ക് മാമ്പഴം വരട്ടിയത് ചേർത്തിളക്കുക (മാമ്പഴം ഉപയോഗിക്കുമ്പോൾ ശർക്കര ചേർത്ത് വരട്ടിയെടുക്കണം). ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നന്നായി ചേർത്തിളക്കണം. ശേഷം തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം. ചെറുതായി തിളയ്ക്കുമ്പോൾ വറുത്തെടുത്ത തേങ്ങാക്കൊത്ത് ചേർത്ത് വാങ്ങിവയ്ക്കാം.