പുളിയിഞ്ചി

ചേരുവകൾ

വാളൻപുളി – അര കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത് – 250 ഗ്രാം
ശർക്കര – അര കിലോ
പച്ചമുളക് – 250 ഗ്രാം
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കടലപ്പരിപ്പ് – 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
എള്ള് – 2 ടേബിൾ സ്പൂൺ
പെരുംകായപ്പൊടി – 1 ടീസ്പൂൺ
വറ്റൽമുളക് – 150 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

വിറകടുപ്പിൽ ഇരുമ്പ് ചീനച്ചട്ടിവച്ച് ചൂടാകുമ്പോൾ 2 ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. ചൂടായശേഷം ഉലുവ, ജീരകം, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കടുക് എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റിയശേഷം കായപ്പൊടി ചേർക്കാം. തുടർന്ന് പച്ചമുളക്, ഇ‍ഞ്ചി എന്നിവകൂടി ചേർത്ത് 2 മിനിറ്റ് ഇളക്കിയശേഷം കൽച്ചട്ടിയിലേക്ക് മാറ്റണം.

കൽച്ചട്ടി അടുപ്പിൽവച്ച് വാളൻപുളി പിഴിഞ്ഞത് ഒഴിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് ശർക്കര ഇട്ടുകൊടുക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി വറ്റിവരുന്നതുവരെ ചെറുതീയിൽ വേവിക്കണം. നന്നായി വറ്റിയശേഷം വറുത്ത എള്ളും ചേർത്ത് വാങ്ങിവയ്ക്കാം. 2 മാസം വരെ ഇത് കേടുകൂടാതിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *