ചേരുവകൾ:
ബ്രഡ് -ആറ് എണ്ണം
കോഴി -50 ഗ്രാം
സവാള -ഒന്ന് വലുത്
പച്ചമുളക് -രണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -1/2 ടീസ്പൂൺ
ഗരംമസാല -കാൽ ടീസ്പൂൺ
മല്ലിയില, ഉപ്പ് -ആവശ്യത്തിന്
മുട്ട -രണ്ട്
ബ്രഡ് ക്രംബ്സ്
എണ്ണ- ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കോഴി, ഉപ്പ്, മഞ്ഞൾപൊടി ചേർത്ത് പുഴുങ്ങി മിക്സിയിൽ ഗ്രേറ്റ് ചെയ്തു മാറ്റി വെക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ചേർത്ത് ഇളക്കി; കോഴി, മല്ലിയില-ഗരംമസാല എന്നിവ ചേർത്ത് നന്നായി വഴറ്റി മാറ്റിവെക്കുക.
ഒരു ബ്രഡ് അരികു കളഞ്ഞ് വെള്ളത്തിൽ മുക്കി കൈ കൊണ്ട് പ്രസ് ചെയ്ത് വെള്ളം മാറ്റിയ ശേഷം നടുവിലായി ഒരു സ്പൂൺ അളവിൽ കോഴി മിക്സ് വെച്ച് ഒരു ബോൾ രൂപത്തിൽ ബ്രഡ് ഉരുട്ടിയെടുക്കുക. ഇത് മുട്ടയിൽ മുക്കി ബ്രഡ് ക്രംബ്സിൽ പൊതിഞ്ഞ് പാനിൽ എണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുന്നതോടെ ബ്രഡ് റോൾ റെഡി.