ഇ​റ്റാ​ലി​യ​ൻ മോ​ഡ​ൽ ച​ട്ടി​പ്പ​ത്തി​രി

ചേ​രു​വ​ക​ൾ

ബോ​ൺ​ല​സ് ചി​ക്ക​ൻ-200 ഗ്രാം
​മൊ​സ​റ​ല ചീ​സ്-​കു​റ​ച്ച്
ഇ​റ്റാ​ലി​യ​ൻ സീ​സ​ണി​ഗ്- 1/2, ടീ​സ്പൂ​ൺ
കു​രു​മു​ള​ക് പൊ​ടി- 1 ടീ​സ്പൂ​ൺ
ടൊ​മാ​റ്റോ പേ​സ്റ്റ്- 1 ടീ​സ്പൂ​ൺ
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
സ​വാ​ള-2 വ​ലു​ത്
വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക്,
പേ​സ്റ്റ് – 1 ടേ​ബി​ൾ സ്പൂ​ൺ,
ഓ​യി​ൽ – 1 ടേ​ബി​ൾ സ്പൂ​ൺ

വൈ​റ്റ് സോ​സ് ഉ​ണ്ടാ​ക്കാ​ൻ:

ബ​ട്ട​ർ – 2 ടേ​ബി​ൾ സ്പൂ​ൺ
പാ​ൽ – 1 ക​പ്പ്
മൈ​ദ – 2 ടേ​ബി​ൾ സ്പൂ​ൺ
പാ​ക​ത്തി​ന് ഉ​പ്പ്
ദോ​ശ ഉ​ണ്ടാ​ക്കാ​ൻ:
മൈ​ദ – 1,1/2 ക​പ്പ്
വെ​ള്ളം- ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

മൈദ, ഉപ്പ്, വെള്ളം ചേർത്തുകലക്കി ഹോൾ ഇല്ലാതെ 10 ദോശ ഉണ്ടാകുക. ഒരു പാത്രം ചൂടാക്കി ബട്ട൪ ചേർത്തു മൈദ ചേർത്തു പാകമായാൽ, പാൽ ചേർത്ത് നന്നായി ഇളക്കി, കുറച്ച് ചുവന്ന മുളക് ചതച്ചത്, കുറച്ച് ഇറ്റാലിയൻ സീസണിഗ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് മാറ്റിവെക്കുക.

ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ സവാള പൊടിയായി അരിഞ്ഞത് ചേർത്ത്, ഒന്നു വാടിയാൽ വെളുത്തുള്ളി ഇഞ്ചി, പച്ചമുളക്, പേസ്റ്റ് ആക്കിയത് ചേർക്കുക. പാകമായാൽ, കുരുമുളക് പൊടി, ടൊമാറ്റോ പേസ്റ്റ്, മിൻസ് ചെയ്ത ചിക്കൻ എന്നിവ ചേർത്തുനന്നായി ഇളക്കി വേവിക്കുക. ഉപ്പ്, ഇറ്റാലിയൻ സീസണിഗ്, ചേർത്ത് ഇളക്കി, മാറ്റിവെക്കുക. കുഴിയുളള പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടി, ഒരു ദോശ വെച്ച്, മുകളിൽ കുറച്ച് വൈറ്റ് സോസ് ഒഴിച്ചു, കുറച്ച് ചിക്കൻ മസാല ഇടുക.

മുകളിൽ വീണ്ടും ദോശ വെച്ച്, വൈറ്റ് സോസ്, ചിക്കൻ മസാല ഇടുക. ഇങ്ങനെ എല്ലാ ദോശയും ചെയ്ത്, അവസാനത്തെ ദോശയുടെ മുകളിൽ വൈറ്റ് സോസ് വെച്ച് മൊസറല ചീസ് ഇടുക. ഭംഗിക്ക് വേണ്ടി കുറച്ച് ചതച്ച മുളകും, പാസ് ലി, ഇല മുറിച്ചതും ഇടാം. സ്റ്റൗവ് ഓണാക്കി ദോശ വെച്ച പാത്രം അടച്ച് വെച്ച്, ചീസ് അലിഞ്ഞു വരുന്ന വരെ കുറഞ്ഞ തീയിൽ ചൂടാക്കുക. ചൂടോടെ മുറിച്ചു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *