പെ​രി ചി​ക്ക​ൻ കോ​ൺ

ചി​ക്ക​ൻ ഫ്രൈ ​ആ​വ​ശ്യ​മാ​യ​വ:

ബോ​ൺ ലെ​സ്സ് ചി​ക്ക​ൻ -350 ഗ്രാം
​മു​ള​ക് പൊ​ടി -ഒ​രു ടീ​സ്പൂ​ൺ
കാ​ശ്മീ​രി മു​ള​ക് പൊ​ടി -ര​ണ്ട് ടീ​സ്പൂ​ൺ
കു​രു​മു​ള​ക് പൊ​ടി -ഒ​രു ടീ​സ്പൂ​ൺ
ഒ​റി​ഗാ​നോ -അ​ര ടീ​സ്പൂ​ൺ
ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -ഒ​രു ടീ​സ്പൂ​ൺ
വി​നെ​ഗ​ർ -ഒ​രു ടീ​സ്പൂ​ൺ
ഷു​ഗ​ർ -മൂ​ക്കാ​ൽ ടീ​സ്പൂ​ൺ
മൈ​ദ -ര​ണ്ട് ടീ​സ്പൂ​ൺ
ഓ​യി​ൽ -ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
സ​ലാ​ഡി​ന് ആ​വ​ശ്യ​മാ​യ​വ:
കാ​ബ്ബ​ജ് – ഒ​ന്ന​ര ക​പ്പ്‌
കാ​ര​റ്റ് -മു​ക്കാ​ൽ ക​പ്പ്‌
മ​യോ​നൈ​സ് – അ​ഞ്ച് ടേ​ബ്ൾ​സ്പൂ​ൺ
കേ​ച​പ്പ് -മൂ​ന്ന് ടേ​ബ്ൾ സ്പൂ​ൺ
ടോ​ർ​ട്ടി​ല്ല ബ്രെ​ഡി​ന് ആ​വ​ശ്യ​മാ​യ​വ:
മൈ​ദ -ഒ​ന്ന​ര ക​പ്പ്‌
പാ​ൽ പൊ​ടി -ഒ​ന്ന​ര ടേ​ബ്ൾ​സ്പൂ​ൺ
ബേ​ക്കി​ങ്ങ് പൗ​ഡ​ർ -അ​ര ടീ​സ്പൂ​ൺ
ഒ​ലി​വ് ഓ​യി​ൽ -ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്
ഇ​ളം ചൂ​ട് വെ​ള്ളം ആ​വ​ശ്യ​ത്തി​ന്

 

ത​യ്യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം ചി​ക്ക​ൻ ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും മി​ക്സ്‌ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​ർ മാ​രി​നെ​റ്റ് ചെ​യ്ത് പി​ന്നെ ഫ്രൈ ​ചെ​യ്ത് വെ​ക്കു​ക. ടോ​ർ​ട്ടി​ല്ല ബ്രെ​ഡി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും മി​ക്സ്‌ ചെ​യ്ത് ന​ല്ല സോ​ഫ്റ്റ്‌ ആ​യി കു​ഴ​ച്ചെ​ടു​ത്തു ര​ണ്ട് മ​ണി​ക്കൂ​ർ റ​സ്റ്റ്‌ ചെ​യ്യാ​ൻ വെ​ച്ച​തി​നു ശേ​ഷം പ​ര​ത്തി ചു​ട്ടെ​ടു​ക്കു​ക. സാ​ല​ഡ് മി​ക്സ്‌ ചെ​യ്ത് വെ​ക്കു​ക.

സെ​റ്റ് ചെ​യു​ന്ന വി​ധം: ആ​ദ്യം ടോ​ർ​ട്ടി​ല്ല ബ്രെ​ഡ് ര​ണ്ടാ​യി മു​റി​ച് കോ​ൺ ഷേ​പ്പി​ൽ ആ​ക്കി ടൂ​ത്ത് പി​ക്ക് കു​ത്തി വെ​ക്കു​ക. അ​തി​ലേ​ക്ക് സ​ലാ​ഡും ചി​ക്ക​ൻ ഫ്ര​യും വെ​ച്ച് സെ​ർ​വ് ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *